തയ്ക്വണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ  മെഡല്‍ കറുത്തേനിയിലെ സഹോദരങ്ങള്‍ക്ക്  

അജ്‌വ
അയ്ദിന്‍.

കാളികാവ്-നാലാമത്  സംസ്ഥാന തയ്ക്വണ്ടോ ഇന്റര്‍ ക്ലബ് ചാമ്പ്യന്‍ ഷിപ്പില്‍  മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് കാളികാവ് കറുത്തേനി സ്വദേശികളായ സഹോദരങ്ങള്‍ സ്വര്‍ണ മെഡല്‍ നേടി. അയ്ദിന്‍. പി (അണ്ടര്‍  23 കിലോഗ്രാം) അജ്‌വ. പി (അണ്ടര്‍ 40) എന്നിവരാണ് ഗോള്‍ഡ് മെഡല്‍ ജേതാക്കള്‍.  ഫെബ്രുവരി 9, 10 തിയ്യതി കളില്‍ തിരൂരില്‍ വച്ചായിരുന്നു മത്സരം. കാളികാവ് ഉദിരംപൊയില്‍ അലബാമ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് അയ്ദിന്‍. അടക്കാക്കുണ്ട് ക്രെസെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് അജ്വ. മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് പി.ആര്‍. ഒ അയൂബ് റഹ്മാന്റെയും ആര്‍ക്കിടെക്റ്റ് നുസൈബത്തിന്റെയും മക്കളാണ്. വണ്ടൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിറാക്കിള്‍ തയ്ക്വണ്ടോ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ മോഹനസുന്ദരന്‍. സി, വിഷ്ണു. പി എന്നിവരുടെ ശിഷ്യണത്തില്‍ ആണ് തയ്ക്വണ്ടോ അഭ്യസിക്കുന്നത്.

Latest News