ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല

കാസര്‍കോട്- ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ ഇന്ത്യ മുന്നണി അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം നേതൃതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി ബില്‍ രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കുന്നതാണ്. അധികാരത്തില്‍ വന്നാല്‍ ആ ബില്‍ നടപ്പിലാക്കില്ല.

തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കല്ലട മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി. കെ. ഫൈസല്‍, കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, എന്‍. എ. നെല്ലിക്കുന്ന് എം. എല്‍. എ, മുന്‍മന്ത്രി സി. ടി അഹമ്മദാലി, കെ. പി. കുഞ്ഞിക്കണ്ണന്‍, എ. അബ്ദുറഹിമാന്‍, ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, ഹരീഷ് ബി. നമ്പ്യാര്‍, നാഷണല്‍ അബ്ദുള്ള, പി. എ. അഷ്‌റഫലി, പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കോഡിനേറ്റര്‍ അഡ്വ. സൈമണ്‍ അലക്‌സ്, അഡ്വ. എ. ഗോവിന്ദന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

യു. ഡി. എഫ് ലോക്‌സഭ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളും നിയോജകമണ്ഡലം യു. ഡി. എഫ് ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.

Latest News