പേരാമ്പ്രക്കടുത്ത് തോട്ടില്‍ യുവതിയുടെ മൃതദേഹം

പേരാമ്പ്ര- മുളിയങ്ങലില്‍ വയലിന് സമീപമുള്ള തോട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മുളിയങ്ങള്‍ ടൗണില്‍ നിന്നും പുളിയോട്ട് മുക്കിലേക്ക് പോകുന്ന റോഡില്‍ കായല്‍മുക്ക് വയലിലെ തോട്ടിലാണ് മൃതദേഹം കണ്ടത്. 

ഏകദേശം 35 വയസ് പ്രായമുള്ള യുവതി ചുരിദാറാണ് ധരിച്ചിരിക്കുന്നത്. ഇന്ന് ഉച്ചക്ക് പ്രദേശവാസികളാണ് തോട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.  വിവരം അറിയിച്ചതിന് തുടര്‍ന്ന്  പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി.

ഫോറന്‍സിക് അധികൃതരെത്തി പരിശോധിച്ചശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Latest News