സമര പൂതന ഇറങ്ങി, ഡ്രൈവിംഗ് സ്കൂളുകാരുടെ പുതിയ പ്രതിഷേധ രൂപം കൗതുകമായി

 തൃശൂർ - കാലന്റെ രൂപത്തിനുശേഷം ഡ്രൈവിംഗ് സ്കൂളുകാർ  പുതിയ പ്രതിഷേധരൂപവുവുമായി  കലക്ടറേറ്റിനു മുന്നിലെത്തി .
 ഡ്രൈവിംഗ് സ്കൂളുകൾക്ക് നേരെയുള്ള കരി നിയമങ്ങൾക്കെതിരെ തൃശൂർ കലക്ടറേറ്റ് പടിക്കൽ സമരപൂതനയെ ഇറക്കിയാണ് ഡ്രൈവിംഗ് സ്കൂളുകാർ വേറിട്ട സമരം നടത്തിയത്.
 അയ്യന്തോൾ ചുങ്കത്ത് നിന്ന് സമരപൂതനയുടെ പ്രതിഷേധ മാർച്ച് ആരംഭിച്ചു. സംയുക്ത ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സിന്റെ  ആഭിമുഖ്യത്തിലായിരുന്നു  പ്രതിഷേധം.
എൽ ബോർഡ് വെച്ച  ഇരുചക്ര വാഹനത്തിലായിരുന്നു സമരപൂതന എത്തിയത്.
 നേരത്തെ കാലന്റെ രൂപം പ്രതീകാത്മകമായി അവതരിപ്പിച്ചും ഡ്രൈവിംഗ് സ്കൂളുകാർ  പ്രതിഷേധ സമരം നടത്തിയിരുന്നു.

Latest News