Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൗരത്വ നിയമം കേരളത്തിലും നടപ്പാക്കും, കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ലെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം - പൗരത്വ നിയമത്തിന്റെ പേരില്‍ എല്‍ ഡി എഫും യു ഡി എഫും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇരുകൂട്ടരും ജനങ്ങളെ കബളിപ്പിക്കുകയാണ്. ആരുടേയും പൗരത്വം എടുത്ത് കളയാന്‍ വേണ്ടിയല്ല പൗരത്വ നിയമ ഭേദഗതിയെന്നും സുരേന്ദ്ര പറഞ്ഞു. പിണറായി വിജയനും സര്‍ക്കാരിനും ഇക്കാര്യത്തില്‍ എന്താണ് ചെയ്യാനുള്ളത്. പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യം. കേരളത്തിലും ഇത് നടപ്പിലാകും. കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല. കൊല്ലത്ത് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് ഉണ്ട്. രാജ്യത്തെ ആദ്യത്തെ ക്യാമ്പ് കേരളത്തിലാണ്. അനധികൃത കുടിയേറ്റക്കാരെ തടങ്കലില്‍ അടയ്ക്കാനാണ് ക്യാമ്പ്. പൗരത്വ നിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് പിണറായി സര്‍ക്കാര്‍ ക്യാമ്പ് സ്ഥാപിച്ചു. കേന്ദ്രം എന്ത് പറഞ്ഞാലും ആദ്യം നടപ്പിലാക്കുന്നത് കേരളമാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

 

Latest News