മാസപ്പടി വിവാദത്തില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനെതിരെയുള്ള അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി - മാസപ്പടി വിവാദത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ് എഫ് ഐ ഒ) അന്വേഷണത്തിനെതിരെ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെ എസ് ഐ ഡി സി) സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. എസ് എഫ് ഐ ഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഒന്നും ഒളിച്ചുവെക്കരുതെന്ന് കെ എസ്ഐ ഡി സി യോട് ഹൈക്കോടതി പറഞ്ഞു. കെ എസ് ഐ ഡി സിയുടെ ഹര്‍ജി അടുത്തമാസം 5ന് പരിഗണിക്കാനായി മാറ്റി. മുന്‍കൂട്ടി അറിയിക്കാതെയാണ് എസ് എഫ് ഐ ഒ സ്ഥാപനത്തില്‍ അന്വേഷണം നടത്തുന്നതെന്നും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയപ്രേരിതമാണെന്നുമാണ് കെ എസ് ഐ ഡിസിയുടെ ആരോപണം. അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്നു കോടതി ഹര്‍ജി ആദ്യം പരിഗണിച്ചപ്പോള്‍ തന്നെ അറിയിച്ചിരുന്നു. സി എം ആര്‍ എലിന്റെ സംശയകരമായ ഇടപാടുകള്‍ സംബന്ധിച്ച് കെ എസ്ഐ ഡി സി ജാഗ്രത പുലര്‍ത്തിയില്ലെന്ന് കോര്‍പറേറ്റ് മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ് വാദം കേട്ടത്.

Latest News