ബിജെപി എംപിക്കെതിരെ  നടപടി സ്വീകരിക്കണം -ജനമഹാപരിഷത്ത് 

കോഴിക്കോട്-ലോകസഭയിലും രാജ്യസഭയിലും ബിജെപിക്ക് ഈ വരുന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഉണ്ടായാല്‍ ഭരണഘടന മാറ്റിയെഴുതുമെന്ന് പ്രഖ്യാപിച്ച അനന്തകുമാര്‍ ഹെഗ്‌ഡെ എംപിക്ക് എതിരെ ബിജെപി നേതൃത്വം നടപടി സ്വീകരിക്കണമെന്ന് അംബേദ്കര്‍ ജനമഹാപരിഷത്ത് ആവശ്യപ്പെട്ടു.എത്ര ഭൂരിപക്ഷം കിട്ടിയാലും രാജ്യം വീണ്ടും ബിജെപി ഭരിച്ചാലും ഡോ:അംബേദ്കര്‍ എഴുതിയ ഇന്ത്യന്‍ ഭരണഘടന മാറ്റി എഴുതുവാന്‍ രാജ്യത്ത് 85 % വരുന്ന ദലിത് ആദിവാസി പിന്നോക്ക മതന്യൂനപക്ഷ സമുദായം ഒരിക്കലും അനുവദിക്കുകയില്ലെന്ന് യോഗം മുന്നറിയിപ്പു നല്‍കി.
          ജാതി സെന്‍സസ് പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിക്കാന്‍ മുന്നണികള്‍ തയ്യാറാവണം എന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.കലാശ്രീ ഈരാറ്റുപേട്ട,കെ.എം.രാജു,കെ.സി.ചന്ദ്രന്‍, ടി.വി.ബാലന്‍, ചന്ദ്രന്‍ ബത്തേരി, കെ.വി.സുരേന്ദ്രന്‍, ദേവി ബാലന്‍ എന്നിവര്‍ സംസാരിച്ചു.

Latest News