ചതിയന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ല; -എസ് രാജേന്ദ്രന്‍

തൊടുപുഴ-സിപിഎം മെമ്പര്‍ഷിപ്പ് പുതുക്കാന്‍ താത്പര്യമില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ചതിയന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതിനര്‍ത്ഥം ബിജെപിയില്‍ പോകുമെന്നല്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.
താന്‍ സിപിഎമ്മില്‍ തുടരരുതെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെവി ശശി ആഗ്രഹിക്കുന്നു. കെവി ശശിയുടെ വേദികളില്‍ തനിക്ക് ഇടം കിട്ടും എന്ന് പ്രതീക്ഷിക്കുന്നില്ല. കെവി ശശി ആണല്ലോ ബുദ്ധിജീവി. ഏരിയാ സെക്രട്ടറി മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ആവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നു എന്നും രാജേന്ദ്രന്‍ പറഞ്ഞു.
എസ് രാജേന്ദ്രനെ ബിജെപിയിലെത്തിക്കാന്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ സിപിഎം വിട്ടുപോകില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. ചില തമിഴ് രാഷ്ട്രീയ കക്ഷികളും രാജേന്ദ്രനുമായി ആശയ വിനിമയം നടത്തിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ രാജേന്ദ്രന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം.

Latest News