മലപ്പുറത്ത് അടിപിടിക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് പോലീസ് സ്‌റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു, മര്‍ദ്ദിച്ചെന്ന് ആരോപണം

മലപ്പുറം - അടിപിടിക്കേസില്‍ പാണ്ടിക്കാട് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.പന്തലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍കുട്ടി ആലുങ്ങലാണ്(36) മരിച്ചത്. മൊയ്തീന്‍കുട്ടിയെ പോലീസ് മര്‍ദ്ദിച്ചതായി നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. അതേസമയം മൊയ്തീന്‍ കുട്ടി ഹൃദ്രോഗിയാണെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

പാണ്ടിക്കാട്ട് യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിക്കേസിലാണ് ഇന്നലെ മൊയ്തീന്‍കുട്ടിയെ പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നത്. പഞ്ചായത്ത് അംഗത്തിനും ഒരു സാമൂഹിക പ്രവര്‍ത്തനും ഒപ്പമായിരുന്നു അദ്ദേഹം പോലീസില്‍ ഹാജരായത്. പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞ് വീണ മൊയ്തീന്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെയോടെയാണ് മരണം നടന്നത്.

Latest News