Sorry, you need to enable JavaScript to visit this website.

വായ്പാ പരിധി വിഷയത്തില്‍ കേരളത്തിന് ആശ്വാസവുമായി സുപ്രീം കോടതി, ഒറ്റത്തവണ പ്രത്യേക സാമ്പത്തിക പാക്കേജ്

ന്യൂദല്‍ഹി - വായ്പാ പരിധി വിഷയത്തില്‍ കേരളത്തിന് ആശ്വാസവുമായി സുപ്രീം കോടതി. കേരളത്തിന് ഒറ്റത്തവണ പ്രത്യേക സാമ്പത്തിക പാക്കേജ് സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രത്യേക സാഹചര്യത്തില്‍ ഇളവ് നല്‍കുന്നതില്‍ എന്താണ് തടസമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. പത്ത് ദിവസത്തേക്ക് കേരളത്തിന് ഇളവ് നല്‍കുന്നത് പരിഗണിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ഒറ്റത്തവണ പ്രത്യേക പാക്കേജ് പരിഗണിക്കണം. കടുത്ത നിബന്ധനകള്‍ അടുത്ത വര്‍ഷം വെയ്ക്കണമെന്നും കോടതി പറഞ്ഞു. കേരളത്തിന്റെ രക്ഷാ പാക്കേജില്‍ നാളെ നിലപാട് അറിയിക്കാം എന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

കടമെടുപ്പ് പരിധിയില്‍ ഇളവ് അനുവദിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളും സമാന ആവശ്യം ഉന്നയിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ഏപ്രില്‍ ഒന്നിന് അയ്യായിരം കോടി കടമെടുക്കാന്‍ അനുവാദം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. ചെയ്യാന്‍ കഴിയുന്നത് പരമാവധി ചെയ്തുവെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. 5000 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം തന്നെ കടമെടുക്കാന്‍ അനുവാദം വേണമെന്ന് കേരളം ആവശ്യപ്പെട്ടു.

Latest News