നാദാപുരത്ത് ഡ്രൈനേജില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് - നാദാപുരത്ത് ഡ്രൈനേജില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വളയം മൗവ്വഞ്ചേരിയില്‍ അനീഷ് (40)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പള്ളൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാഹി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പള്ളൂര്‍ പോലീസില്‍ പരാതി നല്‍കി. 

 

Latest News