ന്യൂദല്‍ഹി - രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാന്‍ വെബ് സൈറ്റ് സജ്ജമായി. ഇന്നലെ നിയമം പ്രാബല്യത്തിലായതായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ഉടന്‍ തന്നെ ഇന്നു മുതല്‍ ഇതിനായി അപേക്ഷ സ്വീകരിച്ചു തുടങ്ങുകയായിരുന്നു. indiancitizenshiponline.nic.in വെബ്‌സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ക്ക് സ്വന്തം മൊബൈല്‍ നമ്പറും ഇമെയിലും നിര്‍ബന്ധമാണ്. പൗരത്വം ലഭിക്കാന്‍ വെബ്‌സൈററിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസടക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച ഇന്ത്യയിലുള്ളവര്‍ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇന്ത്യക്ക് പുറത്തുള്ളവര്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന് അപേക്ഷ സമര്‍പ്പിക്കണം.
വ്യക്തിയുടെ പശ്ചാത്തലം അടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനകം നടപടിയുണ്ടാകുമെന്ന് പോര്‍ട്ടലില്‍ വ്യക്തമാക്കുന്നു. വലിയ വിമര്‍ശനമുയരുമ്പോഴും പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയത് കേന്ദ്രസര്‍ക്കാര്‍ നേട്ടമാക്കി ഉയര്‍ത്തിക്കാട്ടുകയാണ് ബി ജെ പി. നരേന്ദ്ര മോഡിയുടെ ഗ്യാരണ്ടി നടപ്പാകുമെന്നതിന് തെളിവാണിതെന്നാണ് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞത്. ഇന്ത്യയില്‍ കഴിയുന്ന ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് സഹായമാകുന്ന നടപടിയാണിത്. കേന്ദ്ര സര്‍ക്കാറിന് ഇതിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.