തലശേരി - മാഹി ബൈപ്പാസിലെ പാലത്തില്‍നിന്നു വീണ് വിദ്യാര്‍ഥി മരിച്ചു

തലശ്ശേരി - തലശേരി -മാഹി ബൈപ്പാസിലെ പാലത്തില്‍ നിന്നും താഴേക്ക് വീണ പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മല്‍ സ്വദേശി നിദാലാണ് (17) മരിച്ചത്. തലശ്ശേരി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് നിദാല്‍. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടം.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം വിര്‍വ്വഹിച്ച ബൈപ്പാസ് കാണാനായി കൂട്ടുകാര്‍ക്കൊപ്പമെത്തിയതായിരുന്നു നിദാല്‍. ഇതിനിടയില്‍ നിദാല്‍ പാലങ്ങള്‍ക്കിടയിലെ വിടവ് ചാടി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ നിദാലിനെ ഉടന്‍ തന്നെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

 

Latest News