ഇരുമ്പുവേലി മറികടന്ന് കാട്ടാന റേഷന്‍ കട തകര്‍ത്തു, രണ്ട് ചാക്ക് അരിയും തിന്നു

ഇടുക്കി -  കാട്ടാനയില്‍നിന്നു രക്ഷിക്കാന്‍ ഇരുമ്പ് വേലി കെട്ടിയ റേഷന്‍ കട കാട്ടാന തകര്‍ത്തു. പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍കടയാണ് വീണ്ടും കാട്ടാന തകര്‍ത്തത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഫെന്‍സിംഗ് സഥാപിച്ചു നവീകരിച്ച കെട്ടിടത്തിനു നേരെയാണ് ആനയുടെ ആക്രമണം. രണ്ട് ചാക്ക് അരിയും ഭക്ഷിച്ചു. പതിമൂന്നാം തവണയാണ് റേഷന്‍കട തകര്‍ക്കപ്പെടുന്നത്. സമീപത്ത് ഉണ്ടായിരുന്ന കൊടിമരം ഫെന്‍സിംഗ് വേലിയിലേക്ക് മറിച്ചിട്ട് വേലി തകര്‍ത്താണ് ആന അകത്ത് കയറിയത്. കെട്ടിടത്തിന്റെ ഭിത്തി ഇടിച്ച് ഭക്ഷ്യധാന്യങ്ങള്‍ എടുത്തു.

 

Latest News