മാപ്പിളപ്പാട്ട് ഗായകന്‍ കോട്ടക്കല്‍ അബ്ദുറഹ്‌മാന്‍ അന്തരിച്ചു

വടകര -മാപ്പിളപ്പാട്ട് ഗായകനും ആകാശവാണി ആര്‍ട്ടിസ്റ്റും ആയിരുന്ന കോട്ടക്കല്‍ അബ്ദുറഹ്‌മാന്‍  ( 72) നിര്യാതനായി.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.
ദീര്‍ഘകാലം ബഹറിനിലായിരുന്നു. കോഴിക്കോട് ആകാശവാണി നിലയത്തില്‍ ഏറെ കാലം മാപ്പിളപ്പാട്ട് ആലപിച്ചിട്ടുണ്ട്. വേറിട്ട ആലാപന ശൈലിയിലൂടെ കലാ സ്‌നേഹികളുടെ  മനം കവര്‍ന്ന പാട്ടുകാരനാണ് അബ്ദുറഹ്‌മാന്‍. കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ല വൈസ് പ്രസിഡ ണ്ടായിരുന്നു. മലബാര്‍ മാപ്പിള സാഹിത്യ വേദിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ഒട്ടേറെ മാപ്പിളപ്പാട്ട് ഗായകരുമായും സംഗീത സംവിധായകരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അബ്ദുറഹ്‌മാന്‍ വിവിധ കലോത്സവവേദികളില്‍  വിധി കര്‍ത്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യമാര്‍: നഫീസ, റംല. മകള്‍: രഹ്ന, സഹോദരങ്ങള്‍:
അബ്ദുല്‍ കരീം, മുസ്തഫ, അബ്ദുല്‍ ബാസിത്, ആയിഷ.

 

Latest News