എം.എ. റഹ്മാന്‍ നാട്ടിൽ നിര്യാതനായി

തായിഫ് - തായിഫ് കെ.എം.സി.സി സ്ഥാപക നേതാവും സെൻട്രൽ കമ്മിറ്റി പ്രസിഡണ്ടും  സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാനിധ്യവുമായിരുന്ന   തലശ്ശേരി നെട്ടൂർ കുന്നോത്ത്  മണക്കണ്ടത്തിൽ അബ്ദുറഹ്മാൻ എന്ന എം.എ റഹ്മാൻ  (66) നാട്ടിൽ നിര്യാതനായി. 
നാല്‍പത്തി രണ്ടു വർഷത്തെ പ്രവാസം അവസാനിപ്പിച്ച് 2021 ഡിസംബറിലാണ് നാട്ടിലേക്ക് പോയത്
നാട്ടിൽ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ തലശ്ശേരി മുൻസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ് , കുന്നോത്ത് മഹല്ല് കമ്മിറ്റി ഉപാദ്ധ്യക്ഷൻ, കുന്നോത്ത് പ്രവാസി കൂട്ടം വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു വരികയായിരുന്നു.
ഭാര്യ ഹഫ്സത്ത്.  മക്കൾ: അഫ്നാസ് (ജിദ്ദ),   ഷൈമ,
 കുന്നോത്ത് ജുമാ മസ്ജിദിൽ  മയ്യിത്ത് ഖബറടക്കി.

Tags

Latest News