ജിദ്ദ- ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദയില്‍ എത്തിയ കണ്ണമംഗലം പ്രവാസി കൂട്ടായ്മ മുന്‍ ഭാരവാഹിയും മലപ്പുറം ജില്ല കെ.പി.സി.സി മൈനോറിറ്റി വൈസ് ചെയര്‍മാനുമായ സക്കീറലി കണ്ണേത്ത്, മുന്‍ ഭാരവാഹി വി.പി നാസര്‍, വേങ്ങര മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷംസുദ്ധീന്‍ പുള്ളാട്ട് എന്നിവര്‍ക്ക് സൗദി കണ്ണമംഗലം പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.
ജിദ്ദ, ഷറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ പരിപാടി കണ്ണമംഗലം കൂട്ടായ്മ വൈസ് ചെയര്‍മാന്‍ ജലീല്‍ കണ്ണമംഗലം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബീരാന്‍ കുട്ടി കൊയിസ്സന്‍ അധ്യക്ഷത വഹിച്ചു. സമദ് ചോലക്കല്‍, ഇസ്മയില്‍ പുള്ളാട്ട്, സിദ്ധീഖ് പുള്ളാട്ട്, സൈതു മാസ്റ്റര്‍, സലാം ചുക്കന്‍ എന്നിവര്‍ സംസാരിച്ചു. കണ്ണമംഗലം പ്രേദേശവാസികളെ മുഴുവനും ഒരുമിച്ചു കൂട്ടി റമദാനില്‍ നോമ്പ് തുറ സംഘടിപ്പിക്കുമെന്നും, ജനസേവന പദ്ധതിയുടെ ഭാഗമായ ചികിത്സാ സഹായങ്ങള്‍ റമദാന് ശേഷം വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി അഷറഫ് ചുക്കന്‍ സ്വാഗതവും ഇല്യാസ് കണ്ണമംഗലം നന്ദിയും പറഞ്ഞു.