ഡോ. കാര്‍ത്തികേയന്‍ റിയാദില്‍ നിര്യാതനായി

ജിദ്ദ- ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ ദീര്‍ഘകാലം ഇന്റേര്‍ണല്‍ മെഡിസിന്‍ വിഭാഗം ഡോക്ടറായിരുന്ന ഡോ. കാര്‍ത്തികേയന്‍ (56) ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ നിര്യാതനായി. റിയാദ് ശുമൈസി ആശുപത്രിയിലായിരുന്നു അന്ത്യം.  ഭാര്യ ആശാ കാര്‍ത്തികേയന്‍ ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ ഗൈനക്കോളജി വിഭാഗം ഡോക്ടറായിരുന്നു. നഗര സൗന്ദര്യവല്‍ക്കരണ ഭാഗമായി ജെ.എന്‍.എച്ച് പൊളിച്ചു നീക്കിയതോടെ ഇരുവരും ജെ.എന്‍.എച്ചിന്റെ സഹസ്ഥാപനമായ റിയാദിലെ അല്‍ റയാന്‍ പോളിക്ലിനിക്കില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ ഇദ്ദേഹം ചെന്നൈയിലായിരുന്നു താമസിച്ചിരുന്നത്. രണ്ട് മക്കളുണ്ട്.

Tags

Latest News