Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റമദാനൊരുക്കം, നന്മകള്‍ അധികരിപ്പിക്കുവാന്‍ തയ്യാറെടുക്കുക

ജിദ്ദ- വിശുദ്ധ  റമദാനിനെ  വരവേല്‍ക്കുവാന്‍ മാനസികവും  ശാരീരികവുമായ  മുന്നൊരുക്കം ആവശ്യമാണെന്നും സത്കര്‍മ്മങ്ങള്‍ അധികരിപ്പിക്കുവാന്‍ മാനസികമായി  തയ്യാറെടുക്കണമെന്നും  മുജീബ് റഹ്‌മാന്‍  സ്വലാഹി പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ 'റമദാനൊരുക്കം' പരിപാടിയില്‍ 'റമദാനിന്റെ  ചൈതന്യം' എന്ന വിഷയത്തില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളെ  സംബന്ധിച്ചിടത്തോളം  പുണ്യങ്ങളുടെ പൂക്കാലമാണ്  റമദാന്‍, ഓരോ റമദാനും തന്റെ  അവസാനത്തെ  റമദാനായിരിക്കുമോ എന്ന ചിന്തയോട് കൂടിയായിരിക്കണം വിശ്വാസിയുടെ റമദാന്‍ എന്നും, റമദാനിലെ   നന്മകള്‍  നഷ്ടപ്പെടാതിരിക്കാന്‍  ജാഗ്രത  കാണിക്കണമെന്നും  അദ്ദേഹം ഓര്‍മിപ്പിച്ചു.
റമദാനിലെ നന്മ  തടയപ്പെടാതിരിക്കുവാനും സല്‍പ്രവര്‍ത്തനങ്ങള്‍  അധികരിപ്പിക്കുവാനും വിശ്വാസികള്‍ ശ്രദ്ദിക്കേണ്ടതുണ്ട്. ന്യൂനതകള്‍ മനുഷ്യ  സഹജമാണ്, തെറ്റുകളെ  നിയന്ത്രിക്കുവാനും  തിന്മകളില്‍ നിന്നകന്നു നില്‍ക്കുവാനും പരിശ്രമിക്കണം, വീടും  പരിസരവും  വൃത്തിയാക്കി റമദാനിനെ  വരവേല്‍ക്കാന്‍  ഒരുങ്ങുമ്പോള്‍ മനസിലെ  മാറാലകളെ കൂടി തൂത്ത് കളയാന്‍ നാം  പരിശ്രമിക്കണം. സോഷ്യല്‍ മീഡിയ നമ്മുടെ സമയം  കവര്‍ന്നെടുക്കുന്നത് ശ്രദ്ധിക്കുകയും അവയ്ക്ക് സമയ  നിയന്ത്രണം  കൊണ്ടുവരികയും  ചെയ്താല്‍ റമദാന്‍  അര്‍ത്ഥപൂര്‍ണ്ണമാക്കിയെടുക്കുവാന്‍ നമുക്ക് സാധിക്കുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
'റമദാനിന്റെ കര്‍മ്മശാസ്ത്രം' എന്ന വിഷയത്തില്‍  ലിയാഖത്ത് അലിഖാന്‍  സംസാരിച്ചു. നന്മകള്‍  പരമാവധി  നേടിയെടുക്കുവാന്‍ റമദാന്‍ കൊണ്ട് സാധിക്കേണ്ടതുണ്ടെന്നും പ്രതിഫലചിന്തയോടു കൂടി ആരാധനാ  കര്‍മ്മങ്ങളെ സമീപിക്കണമെന്നും  അദ്ദേഹം പറഞ്ഞു. റമദാന്‍  എളുപ്പമാണെന്നും അന്നപാനീയങ്ങള്‍  ഉപേക്ഷിച്ചത്‌കൊണ്ട് മാത്രം വ്രതം  പൂര്‍ത്തീകരിക്കപ്പെടില്ലെന്നും പ്രവര്‍ത്തനങ്ങളെ  അതിനനുസരിച്ചു  ക്രമപ്പെടുത്തിയാല്‍ മാത്രമേ നോമ്പ് ഫലവത്താവുകയുള്ളൂ എന്നും ലിയാഖത്ത് അലി ഖാന്‍ പറഞ്ഞു. ഇസ്ലാമിലെ ആരാധനാ  കര്‍മ്മങ്ങള്‍ വളരെ  ലളിതമാണെന്നും കര്‍മ്മങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ഇളവുകളിലുള്ള അജ്ഞതയാണ്  ആരാധനകളെ  പ്രയാസകരമാക്കി  തീര്‍ക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു.
സദസ്സില്‍  നിന്നുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി  നല്‍കി. ഷറഫുദ്ദീന്‍  മേപ്പാടി പരിപാടി  നിയന്ത്രിച്ചു.

Tags

Latest News