ജിദ്ദ- വേള്‍ഡ് മലയാളി ഫെഡറേഷന്‍ 2024-2026 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മോഹന്‍ ബാലന്‍ (പ്രസിഡന്റ്), യൂനസ് കാട്ടൂര്‍ (ജനറല്‍ സെക്രട്ടറി), സുശീല ജോസഫ് (ട്രഷറര്‍), മിര്‍സ ശരീഫ് (രക്ഷാധികാരി), സജി കുരിയാക്കോസ്, ഡോ. വിനീത പിള്ള (വൈസ് പ്രസിഡന്റ്), ബഷീറലി പരുത്തി കുന്നന്‍, നൗഷാദ് കാളികാവ് (ജോയിന്റ് സെക്‌റട്ടറി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മറ്റുഭാരവാഹികളായി നിസാര്‍ യൂസുഫ് ഗ്ലോബല്‍ (ഉപദേശക സമിതി അംഗം), വിലാസ് കുറുപ്പ് (നാഷണല്‍ കോഡിനേറ്റര്‍), ഷാനവാസ് വണ്ടൂര്‍ (നാഷണല്‍ വൈസ് പ്രസിഡന്റ്), മനോജ് മാത്യു (നാഷണല്‍ ജോയിന്റ് സെക്രട്ടറി), മുഹമ്മദ് ബൈജു (മിഡില്‍ ഈസ്റ്റ് ഹെല്‍പ് ഡസ്‌ക് ഫോറം കണ്‍വീനര്‍), ഷിബു ജോര്‍ജ് (മിഡില്‍ ഈസ്റ്റ് പ്രവാസി ഫോറം കണ്‍വീനര്‍), വര്‍ഗീസ് ഡാനിയല്‍ - പ്രവാസി ക്ഷേമം, ജോബി തേരകത്തിനാല്‍ - കൃഷി, പരിസ്ഥിതി, സോഫിയ ബഷീര്‍ - വിമന്‍സ്‌ഫോറം, ഷിബു ചാലക്കുടി-മെമ്പര്ഷിപ്പ് & എച്ച്.ആര്‍, ശിവാനന്ദന്‍-ഹെല്‍ത്ത് ഫോറം, ജോസഫ് വര്‍ഗീസ് യൂത്ത് & സ്‌പോര്‍ട്‌സ്, മുഹമ്മദ് സുബൈര്‍-ബിസിനസ്, ബഷീര്‍ അപ്പകാടന്‍-വിദ്യാഭ്യാസവും പരിശീലനവും, നൗഷാദ് ഇസ്മായില്‍-മീഡിയ ഫോറം, നുജും-ഹെല്‍പ്പ് ഡെസ്‌ക് ഫോറം, പ്രവീണ്‍ എടക്കാട്-ചാരിറ്റി ഫോറം, എബി ചെറിയാന്‍. കള്‍ച്ചറല്‍ ഫോറം, വിവേക് ജി.പിള്ള-മലയാളം ഫോറം, നസീര്‍ വാവക്കുഞ്ഞു എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ലോകത്തെമ്പാടുമുള്ള മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ഉചിതമായ പരിഹാരം കാണുന്നതിന് ഗ്ലോബല്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി കഴിയുന്ന എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും സുസജ്ജമാണെന്നും പുതിയ ഭരണസമിതിയുടെ അധികാരം ഏറ്റെടുത്തുകൊണ്ട് ഭാരവാഹികള്‍ അറിയിച്ചു.