സാജന്‍ പാറക്കണ്ടി കേളി കുടുംബസഹായ ഫണ്ട് കൈമാറി 

റിയാദ് - കേളി കലാസാംസ്‌കാരിക വേദിയുടെ മുസാഹ്മിയ ഏരിയ ദവാദ്മി യൂണിറ്റ് അംഗമായിരുന്ന സാജന്‍ പാറക്കണ്ടിയുടെ കുടുംബ സഹായ ഫണ്ട്   കണ്ണൂര്‍ പാര്‍ലമെന്റ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി എംവി ജയരാജന്‍ സാജന്റെ ഭാര്യ സുലജക്ക് കൈമാറി. 
കണ്ണൂര്‍ എടക്കാട് നടാലില്‍  ഒരുക്കിയ ചടങ്ങില്‍ കേളി മുന്‍ രക്ഷധികാരി സമിതി അംഗം ബിപി രാജീവന്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്താ അവതാരകനുമായ എംവി നികേഷ് കുമാര്‍, പ്രവാസി സംഘം  ഏരിയ സെക്രട്ടറി പ്രഭാകരന്‍, കേളി മുന്‍ പ്രവര്‍ത്തകരായ ഉണ്ണികൃഷ്ണന്‍, ജയരാജ്, സജീവന്‍ അഞ്ചരക്കണ്ടി  എന്നിവര്‍  പങ്കെടുത്തു.  
30 വര്‍ഷത്തോളം റിയാദിലെ ദവാദ്മിയില്‍ വര്‍ക്‌ഷോപ്പ് ഇന്‍ചാര്‍ജ്  ആയി ജോലി ചെയ്തു വരികയായിരുന്ന സാജനെ പക്ഷാഘാതത്തെ തുടര്‍ന്ന് റിയാദ് പ്രിന്‍സ് മുഹമ്മദ് ഇബ്‌നു അബ്ദുല്‍ അസീസ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വച്ച് നവംബര്‍ 25നു മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. 
കേളി ബത്ഹ ഏരിയ കമ്മറ്റി അംഗമായിരുന്ന മുരളി കണിയാരത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍  രഘുത്തമന്‍ നന്ദി പറഞ്ഞു.

Tags

Latest News