മാലേഗാവ് സ്ഫോടനക്കേസില്‍ ബി ജെ പി എം പി പ്രഗ്യാ സിംഗ് ഠാക്കൂറിന് വാറന്റ് അയച്ച് കോടതി

മുംബൈ - മാലേഗാവ് സ്ഫോടനക്കേസില്‍ ബി ജെ പി എം പി പ്രഗ്യാ സിംഗ് ഠാക്കൂറിന് വാറന്റ് അയച്ച് കോടതി.  മുംബൈയിലെ പ്രത്യേക കോടതിയാണ് ജാമ്യം ലഭിക്കാവുന്ന വാറന്റ് നല്‍കിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രഗ്യാ സിംഗ് ഠാക്കൂര്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഇളവ് ചോദിച്ചിരുന്നു. 2008 ല്‍ 6 പേരുടെ മരണത്തിനിടയാക്കിയ മാലേഗാവ് സ്ഫോടനക്കേസ് പ്രതിയാണ് പ്രഗ്യാ സിംഗ് ഠാക്കൂര്‍. കഴിഞ്ഞ ദിവസം ബി ജെ പി ഇറക്കിയ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇവരുടെ പേര് ഉണ്ടായിരുന്നില്ല. 

 

Latest News