റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സമൂഹ നോമ്പുതുറ 30 ദിവസവും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

റിയാദ്- ബത്ഹ ദഅ്‌വ & അവൈര്‍നസ് സൊസൈറ്റിയുടെയും റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും റമദാന്‍ 1 മുതല്‍ 30 വരെ നടത്തിവരാറുള്ള സമൂഹനോമ്പുതുറക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
ബത്ഹ ശാര റെയിലില്‍ റിയാദ് ബാങ്കിനും പാരഗണ്‍ റെസ്റ്റോറന്റിനും  ഇടയിലായി പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ പ്രധാന ഓഡിറ്റോറിയത്തിലും ശുമൈസി ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ശുമൈസി ശാഖക്ക് കീഴിലുള്ള ഓഡിറ്റോറിയത്തിലുമാണ് ഈ വര്‍ഷം ജനകീയ ഇഫ്താറിന് സൗകര്യം ഒരുക്കിയിട്ടുള്ളത്.
ദിനം പ്രതി നോമ്പു തുറക്കാനെത്തുന്ന നൂറുകണക്കിന് പ്രവാസികളെ സ്വീകരിക്കാനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും മുഹമ്മദ് സുല്‍ഫിക്കര്‍ ചെയര്‍മാന്‍, മുഹമ്മദ് കുട്ടി കടന്നമണ്ണ, അഡ്വക്കറ്റ് അബ്ദുല്‍ജലീല്‍, മൂസാ തലപ്പാടി, ഫൈസല്‍ കുനിയില്‍ വൈസ് ചെയര്‍മാന്‍മാര്‍, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, ജനറല്‍ കണ്‍വീനര്‍, ഹനീഫ് മാസ്റ്റര്‍, നിസാര്‍ അരീക്കോട്, സിബ്ഗത്തുല്ല തെയ്യാല, ജോയിന്റ് കണ്‍വീനര്‍മാര്‍, ഇഖ്ബാല്‍ വേങ്ങര, വളണ്ടിയര്‍ ടീം ക്യാപ്റ്റന്‍, മുജീബ് ഒതായി, വൈസ് ക്യാപ്റ്റന്‍ അബ്ദുസ്സലാം ബുസ്താനി, നൗഷാദ് മടവൂര്‍ വിജ്ഞാന ക്ലാസ് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഖയ്യൂം ബുസ്താനി, ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി എന്നിവര്‍ അറിയിച്ചു.
ശുമൈസിയില്‍ നടക്കുന്ന സമൂഹ നോമ്പുതുറക്ക് റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തകസമിതി അംഗങ്ങളായ അഷ്‌റഫ് തിരുവനന്തപുരം,  ശംസുദ്ദീന്‍ പുനലൂര്‍, ഉമര്‍ഖാന്‍, കബീര്‍ ആലുവ, ഷുക്കൂര്‍ ചേലാമ്പ്ര എന്നിവര്‍ നേതൃത്വം നല്‍കും.
ഇസ്‌ലാമിക മന്ത്രാലയത്തിന്റെ പ്രത്യേക അംഗീകാരത്തോടെയാണ് ഇഫ്താര്‍ സംഘടിപ്പിക്കുന്നത്.
നോമ്പുതുറയുടെ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമായി സജ്ജീകരിക്കുന്നതിന് അഷ്‌റഫ് തലപ്പാടി, ജലീല്‍ ആലപ്പുഴ, ഗഫൂര്‍ ഒതായി,  മുജീബ് റഹ്മാന്‍, വലീദ് ഖാന്‍, വാജിദ് ചെറുമുക്ക്, അബ്ദുല്‍ ഗഫൂര്‍ ചെറുമുക്ക്, മുഹമ്മദാലി അരിപ്ര, വാജിദ് പുളിക്കല്‍, നാസര്‍ മണ്ണാര്‍ക്കാട്, ഷംസുദ്ദീന്‍, മുഹമ്മദ് നാജില്‍, സല്‍മാന്‍, റഷീദ്,  കടവത്ത്, മുഹമ്മദാലി, ബാസില്‍ പി.പി, ഷാജഹാന്‍ എന്‍, ജാഫര്‍ വയനാട്, ഇഖ്ബാല്‍ ചെറുമുക്ക്, ഷാനവാസ്,  ഫിറോസ്, ആസിഫ്, ഫൈസല്‍ പി.പി, സിയാദ് പി. എസ്, സക്കരിയ,  മുസ്തഫ മഞ്ചേശ്വരം, അബ്ദുല്‍ ബാസിത് തലപ്പാടി, അമീര്‍ അരൂര്‍, നാദിര്‍ പാലത്തിങ്ങല്‍, ഫര്‍ഹാന്‍ കാരക്കുന്ന്, ഹാഷിം ആലപ്പുഴ, ഗഫൂര്‍, ഹനീഫ്, ഹിഷാം, അംജദ് കുനിയില്‍, അഷറഫ്, മുനിര്‍, എന്നിവരടങ്ങിയ  സമിതിയും രൂപീകരിച്ചു.
റമദാനിലെ എല്ലാ ദിനങ്ങളിലും അസര്‍ നമസ്‌കാരത്തോടെ ഇഫ്താര്‍ ഓഡിറ്റോറിയം പ്രവര്‍ത്തനമാരംഭിക്കും.
ഇസ്‌ലാമിക വിജ്ഞാന സദസ്സുകളും വിഷയാധിഷ്ഠിത പഠന ക്ലാസ്സുകളും സൗജന്യ പുസ്തക വിതരണവും,, മത വിജ്ഞാനങ്ങളിലുള്ള സംശയ നിവാരണവും ഇഫ്താറിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുമെന്ന് ബത്ഹ ദഅ്‌വ&അവൈര്‍നസ് സെന്റര്‍ മലയാള വിഭാഗം ദാഈ മുഹമ്മദ് കുട്ടി കടന്നമണ്ണ അറിയിച്ചു.
ബത്ഹയിലെ റിയാദ് സലഫി മദ്‌റസയില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു.  യോഗത്തില്‍ ദഅവ കണ്‍വീനര്‍ അബ്ദുസ്സലാം ബുസ്താനി സ്വാഗതം പറഞ്ഞു. അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, ഹനീഫ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ കുനിയില്‍ നന്ദി പറഞ്ഞു.

Tags

Latest News