കേരളത്തിലെ വന്ദേഭാരത് സര്‍വീസ് മംഗലാപുരം വരെ നീട്ടി, പുതിയ സര്‍വീസ് നാളെ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

കാസര്‍കോഡ്-  കാസര്‍കോട് -തിരുവനന്തപുരം വന്ദേഭാരത് സര്‍വീസ് മംഗലാപുരം വരെ നീട്ടി. പുതിയ സര്‍വീസ്  നാളെ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. നാളെ സ്പെഷ്യല്‍ സര്‍വീസ് 9.15ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും. മംഗലാപുരത്ത് നിന്ന് രാവിലെ 6.10ന് ആരംഭിക്കുന്ന സര്‍വീസ് 3.10ന് തിരുവനന്തപുരത്ത് എത്തും.
തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു രാത്രി 12.40ന് മംഗലാപുരം എത്തും. ബുധനാഴ്ച ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടാവില്ല. പാലക്കാട് ജംഗ്ഷന്‍ സ്റ്റേഷനില്‍ ജന്‍ ഔഷധി സെന്റര്‍ ഉത്ഘാടനവും നാളെ നടക്കും. കേരളത്തില്‍ ജന്‍ ഔഷധി സെന്റര്‍ പ്രവര്‍ത്തിക്കുന്ന ഏക റെയില്‍വേ സ്റ്റേഷന്‍ ആയി ഇതോടെ പാലക്കാട് മാറും.

 

Latest News