പത്മജയ്ക്ക് മറുപടി, വാഹനത്തില്‍ കയറാന്‍ 22.5 ലക്ഷം നല്‍കാന്‍ മാത്രം മണ്ടിയാണോ പത്മജയെന്ന് എം പി വിന്‍സന്റ്

തൂശൂര്‍ -  റോഡ് ഷോയ്ക്കിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തില്‍ കയറ്റാന്‍ അന്നത്തെ ഡി സി സി പ്രസിഡന്റ് എം.പി വിന്‍സന്റ്. പണം വാങ്ങിയെന്ന പത്മജയുടെ ആരോപണം നിഷേധിച്ച് എം പി വന്‍സന്റ്.  വാഹനത്തില്‍ കയറാന്‍ 22.5 ലക്ഷം നല്‍കാന്‍ മാത്രം മണ്ടിയാണോ പത്മജയെന്ന് എം പി വിന്‍സന്റ് ചോദിച്ചു.  കാലുവാരി തോല്‍പ്പിച്ചെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. പ്രതാപനും തനിക്കും ഓരോ വോട്ട് വീതമേയുള്ളൂ. പത്മജ തൃശ്ശൂരില്‍ തോറ്റത് എത്ര വോട്ടിനെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ തൃശൂര്‍ ഡിസിസി പ്രസിഡന്റ് ആയിരുന്ന എം പി വിന്‍സന്റ് 22.5 ലക്ഷം രൂപ വാങ്ങി എന്നായിരുന്നു പത്മജയുടെ ആരോപണം. എന്നിട്ട് പ്രിയങ്ക ഗാന്ധി വന്നപ്പോള്‍ വാഹനത്തില്‍ പോലും കയറ്റിയില്ലെന്നും അവര്‍ ആരോപിച്ചു. കെ കരുണാകരന്റെ മക്കളോട് പകയാണ്. ചന്ദനക്കുറി തൊടുന്നതിന് കോണ്‍ഗ്രസുകാര്‍ എതിര്‍പ്പ് പറഞ്ഞു. കെ സുധാകരന്‍ മാത്രമാണ് ആത്മാര്‍ത്ഥമായി പെരുമാറിയത്. പാര്‍ട്ടി വിടാന്‍ മടിയില്ലാത്തയാളാണ് കെ മുരളീധരനെന്നും മുരളീ മന്ദിരം തന്റെയും മുരളീധരന്റെയും പേരിലാണെന്നും പത്മജ വ്യക്തമാക്കി.

 

Latest News