Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇതാണ് എന്റെ ഐ ഡി, കെ.സുധാകരന് മറുപടിയുമായി കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദ്

കണ്ണൂര്‍ - കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ ഒരു വനിതയെ മാത്രം മത്സരിപ്പിക്കുന്നതിനെതിരെ വിമര്‍ശനം ഉന്നയിച്ച  ഷമാ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ലെന്ന കെ.സുധാകരന്റ പരാമര്‍ശത്തിന് പരോക്ഷ മറുപടിയുമായ ഷമാ മുഹമ്മദ് രംഗത്ത്. തന്റെ പേരിലുള്ള കോണ്‍ഗ്രസിന്റെ ഐ ഡി കാര്‍ഡ് പുറത്തുവിട്ടാണ് സുധാകരനുള്ള മറുപടി ഷമ നല്‍കിയിരിക്കുന്നത്. താന്‍ എ ഐ സി സി വക്താവാണെന്ന് കാണിക്കുന്ന ഐ ഡി കാര്‍ഡ് ഫേസ്ബുക്ക് പേജില്‍ അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
'മൈ ഐ ഡി' എന്ന കുറിപ്പോടെയാണ് പോസ്റ്റിട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന ഷമയുടെ വിമര്‍ശനത്തിനെതിരെയായിരുന്നു സുധാകരന്റെ പരാമര്‍ശം. ഷമ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ല. വിമര്‍ശനത്തെ കുറിച്ച് അവരോടു തന്നെ ചോദിച്ചാല്‍ മതിയെന്നും സുധാകരന്‍ തുറന്നടിച്ചിരുന്നു. വനിതാ ബില്‍ പാസായതിനുശേഷമുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഒരു വനിത മാത്രമാണ് ഉള്ളത് എന്നത് സങ്കടകരമായ കാര്യമാണെന്നായിരുന്നു ഷമ കഴിഞ്ഞ ദിവസം പറഞ്ഞത്. കേരളത്തില്‍ 51% സ്ത്രീകളുണ്ട്.
നേതാക്കള്‍ സ്ത്രീകള്‍ക്കു പ്രാധാന്യം നല്‍കണം. തോല്‍ക്കുന്നിടത്തു മാത്രമല്ല, സ്ത്രീകള്‍ക്കു ജയിക്കാവുന്ന സീറ്റുകള്‍ നല്‍കണമെന്നും ഷമ പറഞ്ഞിരുന്നു. സംവരണ സീറ്റായതു കൊണ്ടാണ് ഇല്ലെങ്കില്‍ ആലത്തൂരില്‍ രമ്യ ഹരിദാസിനെയും തഴയുമായിരുന്നുവെന്നും ഷമ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് സുധാകരന്‍ രംഗത്തെത്തിയതും അതിന് മറുപടിയുമായി ഷമ തന്റെ ഐ ഡി കാര്‍ഡ് പുറത്ത് വിട്ടതും.

 

Latest News