Sorry, you need to enable JavaScript to visit this website.

ഇലക്ടറല്‍ ബോണ്ട് കേസില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് തിരിച്ചടി, വിവരങ്ങള്‍ നാളെ കൈമാറണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി - ഇലക്ടറല്‍ ബോണ്ട് കേസില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് തിരിച്ചടി. വിവരങ്ങള്‍ നല്‍കാന്‍ സമയം നീട്ടി നല്‍കണമെന്ന എസ് ബി ഐയുടെ അപേക്ഷ തള്ളിയ സുപ്രീം കോടതി വിവരങ്ങള്‍ നാളെ കൈമാറണമെന്ന് ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ 15ന് പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 
ബോണ്ട് വാങ്ങിയവരുടെയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ ബോണ്ടുകളുടെയും വിവരങ്ങള്‍ എസ് ബി ഐയുടെ പക്കലുണ്ട്. വാങ്ങിയ ബോണ്ടുകളുടെ വിശദാംശങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാണെന്നിരിക്കെ പിന്നെന്തിനാണ് സാങ്കേതികത്വം പറഞ്ഞ്  വൈകിപ്പിക്കുന്നതെന്ന് കോടതി വാദത്തിനിടെ ചോദിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്കിയ മുദ്രവച്ച കവര്‍ കോടതി തുറന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് വരെ നല്കിയ വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കോടതിയില്‍ നല്‍കിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും. നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. 

Latest News