ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ ജയിക്കില്ല, കോണ്‍ഗ്രസിന് രാജ്യസഭയിലെ സീറ്റ് നഷ്ടമാകില്ല - എം വി ഗോവിന്ദന്‍

ആലപ്പുഴ - യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ ജയിക്കില്ലെന്നും അതിനാല്‍ കോണ്‍ഗ്രസിന് രാജ്യസഭയിലെ സീറ്റ് നഷ്ടമാകുമെന്ന സാഹചര്യവും ഉണ്ടാകില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കഴിഞ്ഞ തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ കൊടുങ്കാറ്റിലും പിടിച്ചു നിന്ന മണ്ഡലമാണ് ആലപ്പുഴ. അന്ന് ആ കൊടുങ്കാറ്റിലും എല്‍ ഡി എഫിനൊപ്പം ഉറച്ചു നിന്ന മണ്ഡലം ഇത്തവണയും അത് ആവര്‍ത്തിക്കും. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും മുഖ്യശത്രു ഇടതുപക്ഷമാണ്. ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ ധാരണ ഉണ്ടാക്കുന്നത് പല ഘട്ടത്തിലും കാണാറുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 

 

Latest News