Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യനഗരം 

റിയാദ്-ജിദ്ദ നഗരത്തിന് 'ആരോഗ്യ നഗരം' എന്ന അംഗീകാരം. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയാണ് ഈ അംഗീകാരത്തിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതോടെ 'ആരോഗ്യ നഗരമെന്ന' അംഗീകാരം ലഭിക്കുന്ന മിഡിലീസ്റ്റിലെ പ്രധാന നഗരമായി ജിദ്ദ മാറി.ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാല്‍  മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ മിശ്അലിന് അംഗീകാര സര്‍ട്ടിഫിക്കറ്റ് കൈമാറി. മനുഷ്യരെ പരിപാലിക്കുന്നത് മുന്‍ഗണനയാണെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ നേട്ടമെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു. സുസ്ഥിര വികസനം കൈവരിക്കുന്നതിന് ഇത് പ്രധാനമാണ്. വിവിധ മേഖലകളിലും എല്ലാ പ്രാദേശിക, ആഗോള തലങ്ങളിലും മികവ് കൈവരിക്കുന്നതിന് കാരണമായ പിന്തുണക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശിക്കും ഡെപ്യുട്ടി ഗവര്‍ണര്‍ നന്ദി പ്രകടിപ്പിച്ചു.മേഖല ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസലിന്റെ സ്ഥിരവും നേരിട്ടുമുള്ള തുടര്‍നടപടികളുടെ ഭാഗമാണ് ഈ നേട്ടമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആരോഗ്യകരവും പാരിസ്ഥിതികവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് 'വിഷന്‍ 2030'ന് അനുസൃതമായി ഈ നേട്ടം കൈവരിക്കാന്‍ പ്രയത്നിച്ച സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ശ്രമങ്ങളെ ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രശംസിച്ചു.

Latest News