സിപിഎമ്മിനാണ് മുഖ്യമന്ത്രി പറഞ്ഞ ആ പേര് ചേരുകയെന്ന് വി. ഡി. സതീശന്‍ 

തൃശൂര്‍- കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ ബി. ജെ. പിയിലേക്ക് പോയപ്പോള്‍ തങ്ങളെ നാറിയ പാര്‍ട്ടി എന്ന് വിളിച്ച മുഖ്യമന്ത്രിക്ക് അതേ നാണയത്തില്‍ മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ലെന്ന് വി. ഡി. സതീശന്‍.

അത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. ബംഗാളിലും ത്രിപുരയിലും ഹോള്‍സെയിലായി നേതാക്കളെയും പ്രവര്‍ത്തകരെയും ബി. ജെ. പിക്ക് കൊടുത്ത സി. പി. എമ്മിനാണ് മുഖ്യമന്ത്രി പറഞ്ഞ പേര് ചേരുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News