നായരങ്ങാടി പ്രവാസി കൂട്ടായ്മ റമദാൻ ക്വിസ്സ് 2024 സംഘടിപ്പിച്ചു

ഗുരുവായൂർ - കെ.സി അബ്ദുള്ള മൗലവിയുടെ നോമ്പിന്റെ ചൈതന്യം എന്ന പുസ്തകം ആസ്പദമാക്കി നായരങ്ങാടി പ്രവാസി കൂട്ടായ്മ റമദാൻ ക്വിസ്സ് 2024 സംഘടിപ്പിച്ചു. ഓൺലൈനായി സംഘടിപ്പിച്ച പ്രോഗ്രാമിൽ അബ്ദുൽ ഖാദർ നായരങ്ങാടി മോഡറേറ്റരായിരുന്നു. നിരവധി പേർ പങ്കെടുത്തു.  
ഫാത്തിമ്മ ഓക്കായിൽ ഒന്നാ സമ്മാനം കരസ്ഥമാക്കി. നജ്മ പരൂർ, നെസിയ കെ.എം എന്നിവർ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. അഞ്ച് പേർക്ക് പ്രോത്സാഹന സമ്മാനവും നൽകി. 
ക്വിസ്സ് പ്രോഗ്രാം വിജ്ഞാനം വർദ്ധിപ്പിക്കുവാൻ സഹായകമായിരുന്നുവെന്ന് പങ്കെടുത്തവരിൽ പലരും അഭിപ്രായപെട്ടു. 
വിജയികൾക്കുള്ള സമ്മാനങ്ങൾ വീടുകളിൽ എത്തിച്ചു നൽകി. പ്രവാസി കൂട്ടായ്മ പ്രതിനിധി ഇ. മുഹമ്മദ് സമ്മാനങ്ങൾ വിതരണം ചെയ്തു.
 

Latest News