റിയാദ് - സൗദിയിലും മറ്റു ജി സി സി രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജി എം എഫ്) റമദാന്‍ കിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു. റിയാദിലെ സുലൈയില്‍ നിന്നാണ് ഈ വര്‍ഷത്തെ കിറ്റ് വിതരണം ആരംഭിച്ചത്. കമ്പനിയുടെ ചതിയില്‍ പെട്ട് ജോലിയും കൂലിയും താമസസ്ഥലവുമില്ലാതെ റോഡിന്റെ വശങ്ങളില്‍ കൂടാരം ഒരുക്കി വെള്ളം വെളിച്ചവും ഇല്ലാതെ കഴിയുന്ന 13 പേര്‍ക്ക് വേണ്ട എല്ലാ നിയമസഹായങ്ങളും ഉറപ്പു നല്‍കി അവരെ ഏറ്റെടുത്തു കൊണ്ടാണ് റമദാനിലെ പുണ്യപ്രവൃത്തിക്ക് ജി എം എഫ് തുടക്കം കുറിച്ചത്
ആദ്യ ദിനത്തിലെ കിറ്റ് വിതരണത്തില്‍ വിദ്യാഭ്യാസ സാമുഹ്യ പ്രവര്‍ത്തകന്‍ ഡോ. ജയചന്ദ്രന്‍ പങ്കാളിയായി. മരുഭൂമിയിലെ ഇടയ താവളങ്ങളിലെ തുച്ഛ വരുമാനക്കാര്‍, കൃത്യമായി ശമ്പളം കിട്ടാതെ ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍, ക്ലീനിങ് തൊഴിലാളികളായ സ്ത്രീകള്‍ എന്നിവരുടെ താമസസ്ഥലങ്ങളിലാണ് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ 5 കിലോഅരി, പഞ്ചസാര, മസാലപ്പൊടി, ഓട്‌സ്, കടല പരിപ്പ്, ആട്ട, ഉപ്പ്, ഓയില്‍. തുടങ്ങിയവ അടങ്ങിയ കിറ്റുകള്‍ എത്തിക്കുന്നത്
സഹായം അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിക്കണം എന്നുള്ള ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മറ്റിയുടെ തീരുമാന പ്രകാരമാണ് കിറ്റുകള്‍ വിതരണം ചെയ്തത് വരുന്നത്. വരും ദിവസങ്ങളില്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കിറ്റ് വിതരണം നടക്കുമെന്ന് ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട്, നാഷണല്‍ പ്രസിഡണ്ട് അബ്ദുല്‍ അസീസ് പവിത്ര, ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ കണ്ണൂര്‍, ജി സി സി മീഡിയ കോഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, സൗദി നാഷണല്‍ കമ്മിറ്റി കോഡിനേറ്റര്‍ രാജു പാലക്കാട്, സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ സുധീര്‍ വള്ളക്കടവ്., ജിസിസി ട്രഷറര്‍ നിബു ഹൈദര്‍ എന്നിവര്‍ അറിയിച്ചു.
റിയാദില്‍ നടക്കുന്ന കിറ്റ് വിതരണത്തിന് ജി എം എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഷാജി മഠത്തില്‍, മറ്റു ഭാരവാഹികളായ സുബൈര്‍ കുമ്മിള്‍, റിയദ് സെന്‍ട്രല്‍ കമ്മറ്റി ജോയിന്‍ സെക്രട്ടറി നിഷാദ്, ഷാജഹാന്‍ കാഞ്ഞിരപ്പള്ളി, ഷാനവാസ് വെമ്പിളി, മുഹമ്മദ് വസിം പാങ്ങോട്, റീന സുബൈര്‍, സുഹ്‌റ ബീവി, ഷാനിഫ് എന്നിവരാണ് നേതൃത്വം നല്‍കിയത്. കിറ്റുകള്‍ തന്ന സഹായിച്ച സിറ്റി ഫ്‌ളവറിനോടുള്ള നന്ദിയും കടപാടും അറിയിക്കുന്നതായി ജി സി സി ചെയര്‍മാന്‍ റാഫി പാങ്ങോട് പറഞ്ഞു.






