ക്ഷേത്രത്തില്‍ ദളിത് ബാലനെ അടിച്ചുകൊന്ന കേസില്‍ അഞ്ച് കുട്ടികള്‍ അറസ്റ്റില്‍

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ അലങ്കരിച്ച ബലൂണ്‍ പൊട്ടിച്ച ദളിത് ബാലനെ അഞ്ച് പേര്‍ ചേര്‍ന്ന് അടിച്ചുകൊന്നു. അലിഗഢിലെ നദ്രോയിണ് സംഭവം. പന്ത്രണ്ടുവയസുകാരനാണ്  കൊല്ലപ്പെട്ടത്.

ജന്മാഷ്ടമി ആഘോഷങ്ങളോടനുബന്ധിച്ചാണ് ക്ഷേത്രം അലങ്കരിച്ചിരുന്നത്. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്താണ് മര്‍ദന വിവരം പുറത്തറിയിച്ചത്. ബലൂണില്‍ തൊട്ടയുടനെ പൊട്ടിപ്പോയതായി സുഹൃത്ത് പറയുന്നു. ഇതോടെ ക്ഷേത്രത്തില്‍നിന്ന് കൗമാരക്കാരായ അഞ്ചു പേര്‍ ഇറങ്ങിവന്ന് ബാലനെ മര്‍ദിച്ചു. ഈ സമയം സുഹൃത്ത് ഓടിപ്പോയി ബാലന്റെ അമ്മയെ വിവരം അറിയിക്കുകയായിരുന്നു.
ഇവര്‍ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ മര്‍ദനമേറ്റ് അവശനിലയിലായിരുന്നു ബാലന്‍. ഉടന്‍ തന്നെ ബാലനെ അടുത്തുള്ള ക്ലിനിക്കിലും ഇവിടെനിന്ന് ജില്ലാ ആശുപത്രിയിലും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പോലീസ് അഞ്ച് കുട്ടികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

Latest News