പ്രത്യേക റമദാൻ സൗജന്യ പാക്കേജുകൾ
റിയാദ് - വമ്പിച്ച ഓഫറുകളും റെക്കാർഡ് വിലക്കുറവുമായി ലുലു സൗദി, ഗ്രാൻഡ് റമദാൻ പ്രമോഷൻ പദ്ധതികളുമായി ഉപഭോക്താക്കൾക്കിടയിലേക്ക്. ആഗോള നിലവാരമുള്ള ഉൽപന്നങ്ങൾക്ക് വിലയിൽ വൻ കിഴിവുകളാണ് ലുലു സൗദി ഹൈപ്പർമാർക്കറ്റുകൾ ഏർപ്പെടുത്തിയിട്ടുള്ളത്.
അരി, തേയില, ശീതള പാനീയം, ധാന്യങ്ങൾ, എണ്ണ തുടങ്ങിയ നിത്യോപയോഗ വസ്തുക്കൾക്ക് റമദാൻ സ്‌പെഷ്യൽ കില്ലർ പ്രൈസുകളുമായാണ് ലുലു ഇത്തവണ എത്തിയിട്ടുള്ളത്. റമദാൻ ഭക്ഷ്യവിഭവങ്ങളായ സമോസ, കിബ്ബെഹ് തുടങ്ങിയ റെഡി ടു പ്രിപ്പെയർ ഫുഡ്‌സ്, ഫ്രീസറിൽ നിന്ന് ഫ്രയറിലേക്കെത്തുന്നവയ്‌ക്കെല്ലാം അവിശ്വസനീയമായ വിലക്കുറവാണ് ലുലുവിൽ.
ഡെസർട്ടുകൾ, ചീസുകൾ, കോൾഡ് കട്ട്‌സ്, കുട്ടികളുടെ പ്രത്യേക ഭക്ഷ്യഇനങ്ങൾ, വെജിറ്റേറിയൻ ഭക്ഷ്യപദാർഥങ്ങൾ (വേഗൻ, ഓർഗാനിക്, കീറ്റോ) എന്നിവയും റമദാൻ സ്‌പെഷ്യൽ വിഭവങ്ങളായി ലുലുവിൽ സജ്ജമായി. റമദാൻ പതിനഞ്ചിന് കുട്ടികളെ ഉദ്ദേശിച്ച് 'ഗിർഗ്യാൻ' വസ്‌ത്രോൽസവം നടക്കും. 50 റിയാൽ മുതൽ 500 റിയാൽ വരെയുള്ള ഗിഫ്റ്റ് കാർഡുകളും വിതരണം ചെയ്യും. റമദാൻ കിറ്റുകളുടെ 99, 199 റിയാലിന്റെ ഉപഹാര പാക്കറ്റിൽ അരി, എണ്ണ, പാൽപ്പൊടി, തേയില, പഞ്ചസാര, ജ്യൂസ് ഉൽപന്നം, പാസ്റ്റ, ഈത്തപ്പഴം, ധാന്യങ്ങൾ, ചിക്കൻ സ്‌റ്റോക്ക് എന്നിവ അടങ്ങിയിരിക്കും. ഇതെല്ലാമടങ്ങിയ പാക്കറ്റ് വാങ്ങുകയോ വിഭവസമൃദ്ധവും പോഷകസമൃദ്ധവുമായ ഈ ഇഫ്താർ സദ്യയുടെ പാക്കറ്റ് വാങ്ങി അർഹരായവർക്ക് എത്തിച്ചുകൊടുക്കുകയോ ചെയ്യാം.
15 റിയാലിന് ഇഫ്താർ കിറ്റുകൾ ലഭ്യമാണ്. അത്താഴത്തിനുള്ള സുഹൂർ ഗിഫ്റ്റ് കാർഡുകളും ലുലുവിന്റെ റമദാൻ പദ്ധതിയുടെ സവിശേഷതയാണ്.
ദാനധർമ്മങ്ങളുടെ ഈ മാസത്തിൽ ഉപഭോക്താക്കൾക്ക് ലുലുവിന്റെ ചാരിറ്റി ബോക്‌സുകൾ അർഹരായ ആളുകളിലേക്കെത്തിക്കുന്നതിനും സൗകര്യമുണ്ട്. 99 റിയാലിന്റെ ചാരിറ്റി പ്രീ പാക്ക്ഡ് ബോക്‌സും ഇഫ്താർ മീൽ ഗിഫ്റ്റ് കാർഡും ലുലു ചാരിറ്റി പദ്ധതിയുടെ രണ്ട് പാക്കേജുകളാണ്. സൗദി ഫുഡ് ബാങ്കിന്റെ പങ്കാളിത്തത്തോടെ അർഹരായ കുടുംബങ്ങൾക്കുള്ള ചാരിറ്റി ബോക്‌സുകൾ വിതരണം ചെയ്യുക, സാമൂഹ്യ കൂട്ടായ്മകളിലും മറ്റും ആവശ്യമായി വരുന്ന ഗാർഹികോപകരണങ്ങൾ, ശുചീകരണ സാമഗ്രികൾ, ഹോം ലിനൻ, വൈറ്റ് ഗുഡ്‌സ് എന്നിവ ലഭ്യമാകുന്നതിനും ലുലു റമദാൻ പദ്ധതിയിൽ സംവിധാനമുണ്ട്.
എല്ലാ ലുലു ഉപഭോക്താക്കൾക്കും റമദാൻ ആശംസകൾ നേർന്ന ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയരക്ടർ ഷഹീം മുഹമ്മദ്, അവർക്കാവശ്യമായ നിത്യോപയോഗ വസ്തുക്കളുടേയും റമദാൻ ഭക്ഷ്യവിഭവങ്ങളുടെയെല്ലാം ഗുണനിലവാരവും വിലക്കുറവും ലുലുവിന്റെ പ്രതിബദ്ധതയാണെന്ന് അദ്ദേഹം പറഞ്ഞു.