സുരേന്ദ്രന്റെ ശിഖണ്ഡി പ്രയോഗത്തിന് മുരളിയുടെ ചുട്ട മറുപടി; കെ. സുരേന്ദ്രന്‍ ഒറ്റുകാരന്‍

തൃശൂര്‍- ബി. ജെ. പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ശിഖണ്ഡി പ്രയോഗത്തിന് ചുട്ട മറുപടിയുമായി തൃശൂര്‍ ലോക്‌സഭ യു. ഡി. എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. 

സ്വന്തം പാര്‍ട്ടിയെപോലും ഒറ്റുകൊടുത്തയാളാണ് കെ. സുരേന്ദ്രനെന്നും ഒരു ഒറ്റുകാരന്റെ സര്‍ട്ടിഫിക്കറ്റ് തനിക്കാവശ്യമില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. മുരളീധരന്‍ ശിഖണ്ഡിയെപോലെയാണെന്ന സുരേന്ദ്രന്റെ പരാമര്‍ശത്തിനു മറുപടി പറയുകയായിരുന്നു മുരളീധരന്‍. കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കാന്‍ പിണറായിയുമായി പാലം പണിതയാളാണ് സുരേന്ദ്രന്‍. നേമത്തും വട്ടിയൂര്‍ക്കാവിലും മാത്രമല്ല തൃശൂരിലും ബി. ജെ. പിയെ മൂന്നാം സ്ഥാനത്താക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

Latest News