ചാര്‍ജര്‍ പൊട്ടിത്തെറിച്ച് ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു

കാസര്‍കോട്- ചാര്‍ജര്‍ പൊട്ടിത്തെറിച്ച് ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു. ഉപ്പള സോങ്കാല്‍ ശാന്തിഗിരിയിലെ അബ്ദുല്‍ റസാഖ് മുസ്ലിയാരുടെ സ്‌കൂട്ടറിനാണ് തീപിടിച്ചത്. 

സ്‌കൂട്ടര്‍ കഴിഞ്ഞ രാത്രി ചാര്‍ജിന് വെച്ചതായിരുന്നു. അര്‍ധരാത്രി 12 മണിയോടെ ചാര്‍ജര്‍ പൊട്ടിത്തെറിച്ചാണ് സ്‌കൂട്ടറിന് തീപിടിച്ചത്. സ്‌കൂട്ടര്‍ കത്തി നശിച്ചു്. ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

Latest News