രാഷ്ട്രീയ ലാഭത്തിനുള്ള കുറുക്കു വഴിയായി വര്‍ഗീയത മാറി -റാസിക് റഹീം

ജിദ്ദ- അധികാരം നേടാനും നിലനിറുത്താനുമുള്ള കുറുക്കുവഴിയായി വര്‍ഗീയത മാറിയെന്ന് സാമൂഹിക പ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായ റാസിക് റഹീം ഈരാറ്റുപേട്ട  അഭിപ്രായപ്പെട്ടു. കേരളത്തില്‍പോലും നിരന്തരമായി ഇത്തരം കൂട്ടുകെട്ടുകള്‍ ശക്തിപ്പെടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ അനുഭവമാണ് പൂഞ്ഞാറില്‍ ക്രിസ്ത്യന്‍ പുരോഹിതനെ മുസ്ലിം കുട്ടികള്‍ വാഹനം കയറ്റി കൊല്ലാന്‍ ശ്രമിച്ചു എന്ന വ്യാജ വാര്‍ത്തക്ക് കിട്ടിയ സ്വീകാര്യത. ജിദ്ദ ജംഇയ്യത്തുല്‍ അന്‍സാര്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസ പോലുള്ള ക്രിസ്ത്യന്‍ വര്‍ഗീയ സംഘടന ഉയര്‍ത്തിയ വിഷയത്തെ വസ്തുതകള്‍ പോലും മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ഏറ്റെടുത്ത് വക്കാലത്ത് പറഞ്ഞത്. അതേ സമയം പന്ത്രണ്ട് മണിക്ക് നടന്ന സംഭവത്തില്‍ കൂട്ടമണിയടിച്ച് ആളെ കൂട്ടിയത് വൈകുന്നേരം    അഞ്ചുമണിക്കാണ്.  അവിടുത്തെ സിസിറ്റിവി ദൃശ്യങ്ങള്‍ പോലും പരിശോധിക്കാതെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ വധശ്രമത്തിന് കേസെടുത്ത് ജയിലിലിട്ട പോലീസ് നടപടി ഗുരുതരമായ വീഴ്ചയാണ്. ഈ വീഴ്ചകളെയെല്ലാം മറച്ചുപിടിച്ചു കൊണ്ടാണ് കുട്ടികള്‍ മുസ്ലിങ്ങളാണ് എന്ന ഒറ്റക്കാരണത്താല്‍ വര്‍ഗീയ കാര്‍ഡിറക്കി കുളം കലക്കാന്‍ സി.പി.എം പോലും ശ്രമിക്കുന്നതും അദ്ദേഹം പറഞ്ഞു. 
പ്രസിഡന്റ് ഇസ്മായില്‍ വേങ്ങര അധ്യക്ഷത വഹിച്ചു. അന്‍വര്‍ വടക്കാങ്ങര സ്വാഗതവും ഇസ്ഹാ്ഖ് പറപ്പൂര്‍  നന്ദിയും പറഞ്ഞു. മനാഫ് ഐക്കരപ്പടി ഖിറാഅത്ത് നടത്തി.

Tags

Latest News