ജിദ്ദ- അധ്യാപക ശാക്തീകരണ പരിപാടിയുടെ ഭാഗമായി അല്‍ഹുദാ മദ്രസ അധ്യാപകര്‍ക്കായി കവിതാരചനാ മത്സരം സംഘടിപ്പിച്ചു. 'അധ്യാപനം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കവിതാരചനാ മത്സരത്തില്‍ നാദിയ നുസ്‌റത്ത്, സഫാന ടി.കെ, റിനു മോള്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ അല്‍ഹുദാ മദ്രസ പ്രിന്‍സിപ്പല്‍ ലിയാഖത്ത് അലിഖാന്‍ വിതരണം ചെയ്തു. ചടങ്ങില്‍ അധ്യാപകര്‍ തയ്യാറാക്കിയ 'ഇതള്‍' കവിതാ സമാഹാരം അബ്ദുറഹ്‌മാന്‍ ഫാറൂഖി പ്രകാശനം ചെയ്തു. ഫബീല നവാസ്, മുഹ്‌സിന സുല്ലമിയ്യ, ശമിയത്ത് അന്‍വര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ആര്യന്‍തൊടിക സ്വാഗതവും മുജീബ് റഹ്‌മാന്‍ സ്വലാഹി നന്ദിയും പറഞ്ഞു. തസ്ലീം ഖിറാഅത്ത് നടത്തി.