പ്രവാസി വെൽഫെയർ ക്വിസ് മൽസര വിജയികൾ

അൽകോബാർ - പ്രവാസി വെൽഫെയർ അൽകോബാർ റീജിയണൽ കമ്മിറ്റി റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മൽസര വിജയികളെ പ്രഖ്യാപിച്ചു. മൽസരത്തിൽ ഇരുന്നൂറിലധികം പേർ പങ്കെടുത്തു. എൺപതോളം ശരിയുത്തരം എഴുതിവരിൽ നിന്ന് നറുക്കിട്ടാണ് സമ്മാനാർഹരായ ഒമ്പത് പേരെ തെരെഞ്ഞെടുത്തത്. വിജയികൾ: സഹല തൗഫീഖ്, അമീന ഷിറിൻ, ജെയ്‌സൺ തോട്ടുങ്ങൽ, മനീഷ തസ്‌ലിം, നുഅമാൻ സലിം, കോയ ചോലമുഖത്ത്‌, ഉമ്മു സുലൈം, പ്രജിത് ഗോപിനാഥ്, അലീന ഷഫീർ. വിജയികൾക്ക് മാർച്ച് ഇരുപത്തി നാലിന് നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags

Latest News