ജിദ്ദ- ന്യൂ ഏജ് ഇന്ത്യാ ഫോറം ലോക വനിതാ ദിനം ആചരിച്ചു. ശറഫിയ അൽ അബീർ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് സലിം മധുവായി അധ്യക്ഷത വഹിച്ച ചടങ്ങ് മുതിർന്ന മാധ്യമ പ്രവർത്തകൻ മുസാഫിർ ഉത്ഘാടനം ചെയ്തു. രക്ഷാ ധികാരി പി. പി. റഹിം മുഖ്യ പ്രഭാഷണം നടത്തി. നജീമുദ്ദീൻ ഏരൂർ, സുബൈർ പേരളശ്ശേരി, ഷംസീർ തോട്ടട, മുഹമ്മദ് മുഴപ്പിലങ്ങാട്, സിറാജ്ജുദ്ദീൻ തലശ്ശേരി, ഷബീർ കോഴിക്കോട്, റഫീഖ് മധുവായി, ശബാന അൻസാർ, അശ്വതി എബ്രഹാം എന്നിവർ സംസാരിച്ചു.
റഫീഖ് മങ്കട, അൻസാർ കാര്യറ, പ്രസാദ് മഞ്ചേരി, സത്താർ പരിയാരത്തിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജന. സെക്രട്ടറി സത്താർ ഇരിട്ടി സ്വാഗതവും ട്രഷറർ ലത്തീഫ് മലപ്പുറം നന്ദിയും പറഞ്ഞു.
ശബാന അൻസാർ (പ്രസിഡന്റ്), ഡോണ മേരി ഷാജൻ പാല (വൈസ് പ്രസിഡന്റ് ), അശ്വതി എബ്രഹാം വാഴൂർ ജന. സെക്രട്ടറി), സിനി വർഗ്ഗീസ് കോഴിക്കോട് (ട്രഷറർ), മനോരഞ്ജിത (ജോ: സെക്രട്ടറി) എന്നിവരെ വനിതാ വിംഗ് ഭാരവാഹികളായി തെരഞ്ഞെടുത്തു.