ക്ഷേത്ര ഉത്സവത്തിലെ കനല്‍ചാട്ടത്തിനിടെ പത്ത് വയസ്സുകാരന്‍ തീക്കൂനയിലേക്ക് വീണു

പാലക്കാട് - പാലക്കാട് ആലത്തൂര്‍ മേലാര്‍ക്കോട് പുത്തന്‍ത്തറ മാരിയമ്മന്‍ കോവിലില്‍ കനല്‍ചാട്ടത്തിനിടെ പത്ത് വയസ്സുകാരന്‍ തീക്കൂനയിലേക്ക് വീണു.  പൊങ്കല്‍ ഉത്സവത്തിനിടെ പുലര്‍ച്ചെ അഞ്ചരമണിയോടുകൂടിയാണ് അപകടമുണ്ടായത്. കനല്‍ച്ചാട്ടം നടത്തുന്നതിനിടെ വിദ്യാര്‍ത്ഥി തീ കൂനയിലേക്ക് വീഴുകയായിരുന്നു. പൊള്ളലേറ്റ വിദ്യാര്‍ത്ഥിയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.  കുട്ടി തീക്കൂനയിലേക്ക് വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.

 

Latest News