Sorry, you need to enable JavaScript to visit this website.

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ അന്വേഷണം സി ബി ഐക്ക് വിടാന്‍ തീരുമാനം

തിരുവനന്തപുരം - വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാത്ഥിന്റെ മരണത്തില്‍ അന്വേഷണം സി ബി ഐക്ക് വിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാര്‍ഥന്റെ കുടുംബത്തെ അറിയിച്ചു. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് അന്വേഷണം സി ബി ഐയ്ക്ക് വിട്ടത്.
പ്രതിപക്ഷവും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ നടത്തി വന്ന നിരാഹാര സമരം ഇതോടെ അവസാനിപ്പിച്ചു.
സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശ് പറഞ്ഞു. തനിക്ക് വിശ്വാസം ഉണ്ട്. മകന്റെ മരണത്തിലെ സംശയങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചതായും ജയപ്രകാശ് പറഞ്ഞു. സി ബി ഐ അന്വേഷണത്തിന് വിടാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എപ്പോള്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയില്ല. എസ് എഫ് ഐക്ക് എതിരായ കാര്യങ്ങള്‍ ഒന്നും മുഖ്യമന്ത്രിയോട് പറഞ്ഞില്ല. മകന്‍ മരിച്ചതല്ല കൊന്നതാണ് എന്ന് പറഞ്ഞു. ആരൊക്കെയോ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവര്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തണം തുടങ്ങിയ കാര്യങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചതായി  ജയപ്രകാശ് പറഞ്ഞു.

 

Latest News