Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്‌ഫോടനം നടന്ന രാമേശ്വരം കഫേ വീണ്ടും തുറന്നു, കനത്ത സുരക്ഷ

ബെംഗളൂരു- മാര്‍ച്ച് ഒന്നിന് സ്‌ഫോടനം നടന്ന പ്രശസ്തമായ രാമേശ്വരം കഫേ വീണ്ടും തുറന്നു. സ്ഫോടനം നടന്ന് എട്ടാം ദിവസമാണ് കഫേ വീണ്ടും തുറക്കുന്നത്. കനത്ത സുരക്ഷയാണ് ഔട്ട്ലെറ്റില്‍ ഒരുക്കിയിട്ടുള്ളത്. വൈറ്റ്ഫീല്‍ഡ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന കഫേയിലുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ കേടുപാടുകള്‍ പരിഹരിച്ച് ഇന്ന് രാവിലെയാണ് രാമേശ്വരം കഫേ പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നത്. സഹസ്ഥാപകന്‍ രാഘവേന്ദ്ര റാവുവും മറ്റ് ജീവനക്കാരും ദേശീയ ഗാനം ആലപിച്ച ശേഷം ജോലിയില്‍ പ്രവേശിച്ചു. കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുന്നുണ്ട്. സുരക്ഷാ ടീമിനെ ശക്തിപ്പെടുത്തും. സെക്യൂരിറ്റി ഗാര്‍ഡുകളെ പരിശീലിപ്പിക്കാന്‍ വിമുക്തഭടന്മാരുടെ ഒരു പാനല്‍ ഉണ്ടാകുമെന്നും സഹസ്ഥാപകന്‍ രാഘവേന്ദ്ര റാവു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അതേസമയം സ്ഫോടനം നടത്തിയയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്‍ ഐ എ. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News