കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിക്ക് അപ്പലറ്റ് ട്രിബ്യൂണലിന്റെ സ്റ്റേയില്ല

ന്യൂദല്‍ഹി- കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട്  മരവിപ്പിച്ച നടപടിക്കെതിരെ നല്‍കിയ അപേക്ഷ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ തള്ളി.  ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതുവരെ സ്റ്റേയില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. 

സ്റ്റേ ഉത്തരവ് നല്‍കാന്‍ അധികാരമില്ലെന്ന് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ പറഞ്ഞു. നടപടിയില്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ അറിയിച്ചു. 

കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ക്രൗഡ് ഫണ്ടിങ്ങിലൂടെ പിരിച്ച തുക ഉള്‍പ്പെടെയുള്ള ഒന്‍പത് അക്കൗണ്ടുകളാണ് ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. അജയ് മാക്കന്‍ ഇക്കാര്യം വെളിപ്പെടുത്തിയതിനു പിന്നാലെ പാര്‍ട്ടി നേതാവ് വിവേക് ടംഖ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആദായ നികുതി വകുപ്പ് അപ്പലറ്റ് ട്രിബ്യൂണല്‍ അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചിരുന്നു.

കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് എന്നിവയുമായി ബന്ധപ്പെട്ട നാല് ബാങ്ക് അക്കൗണ്ടുകളാണ് ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. ആദായ നികുതി വകുപ്പ് 210 കോടി രൂപ തിരിച്ചുപിടിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തുക പിഴയായി ആദായനികുതി വകുപ്പിന് കോണ്‍ഗ്രസ് അടയ്ക്കേണ്ടി വരും.

Latest News