കാഞ്ഞങ്ങാട്ട് രണ്ട് യുവാക്കളുടെ മൃതദേഹങ്ങള്‍ റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്- രണ്ട് യുവാക്കളുടെ മൃതദേഹങ്ങള്‍ റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി. അതിഞ്ഞാല്‍ സ്‌കൂളിന് സമീപം റെയില്‍വേ ട്രാക്കിലാണ് രണ്ട് യുവാക്കളെ രാത്രി എട്ടര മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ട്രെയിന്‍ തട്ടിയാണ് മരണമെന്ന് ഹോസ്ദുര്‍ഗ് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ക്ക്  സമീപം  കണ്ടെത്തിയ എ. ടി. എം കാര്‍ഡില്‍ സന്ദേഹ് മാലിക്ക് എന്ന പേരാണുള്ളത്. അതുകൊണ്ടു തന്നെ മരിച്ച ഇരുവരും ഉത്തരേന്ത്യയില്‍ നിന്നുള്ള അന്യ സംസ്ഥാന തൊഴിലാളികളാണെന്ന് സംശയിക്കുന്നു.

ഫോണില്‍ സംസാരിച്ചു കൊണ്ട് പാളം മുറിച്ചു കടക്കുന്നതിനിടയില്‍ രണ്ടു ഭാഗത്തുനിന്നും ട്രെയിനുകള്‍  വന്നപ്പോള്‍ ഇവരെയും തട്ടിയിട്ടതായാണ് സംശയിക്കുന്നത്. മരണപ്പെട്ടവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Latest News