തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ 16 സീറ്റുകള്‍ ഉള്‍പ്പെടെ യു. ഡി. എഫിന്റെ എല്ലാ സീറ്റുകളിലേക്കും ഇതോടെ സ്ഥാനാര്‍ഥികളായി.
തിരുവനന്തപുരത്ത് ശശി തരൂര്‍, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, പത്തനംതിട്ടയില്‍ ആന്റോ ആന്റണി, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, ആലപ്പുഴയില്‍ കെ. സി. വേണുഗേപാല്‍, എറണാകുളത്ത് ഹൈബി ഈഡന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, ചാലക്കുടിയില്‍ ബെന്നി ബഹനാന്‍, തൃശ്ശൂരില്‍ കെ. മുരളീധരന്‍, പാലക്കാട് വി. കെ. ശ്രീകണ്ഠന്‍, ആലത്തൂരില്‍ രമ്യ ഹരിദാസ്, കോഴിക്കോട് എം. കെ. രാഘവന്‍, വയനാട്ടില്‍ രാഹുല്‍ ഗാന്ധി, വടകരയില്‍ ഷാഫി പറമ്പില്‍, കണ്ണൂരില്‍ കെ. സുധാകരന്‍, കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍.