ദൽഹിയിൽ പള്ളിയിലെ തിരക്ക് കാരണം റോഡിൽ നമസ്കരിച്ചവർക്ക് പോലീസുകാരന്റെ ചവിട്ടും മർദനവും; വീഡിയോ വൈറലായി

ന്യൂദൽഹി- ദൽഹിയിൽ റോഡിൽ നമസ്കരിച്ച മുസ്ലിംകളെ  പോലീസുകാരൻ  ചവിട്ടുന്ന വീഡിയോ വൻ പ്രതിഷേധത്തിന് ഇടയാക്കി. പോലീസ്ഉ ദ്യോഗസ്ഥനെ അടിയന്തരമായി സസ്‌പെൻഡ് ചെയ്തു.

വെള്ളിയാഴ്ച ദൽഹിയിലെ ഇന്ദർലോക് ഏരിയയിലെ  പള്ളിക്കു സമീപമാണ് സംഭവം. പള്ളിയിലെത്തിയ വിശ്വാസികളുടെ തിരക്ക് കാരണമാണ് റോഡിൽ നമസ്കരിച്ചത്.

നമസ്കാരത്തിനിടെ സ്ഥലത്തെത്തിയ  ഏതാനും പോലീസ് ഉദ്യോഗസ്ഥർ  ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചു. നമസ്കരിക്കുന്നയാളെ  ഒരാൾ ചവിട്ടുകയും മർദിക്കുകയും ചെയ്യുന്നതാണ് പ്രചരിക്കുന്ന വീഡിയോ.

Latest News