എസ്.ഐ.സി റമദാന്‍ കാമ്പയിന് ജിസാനില്‍ തുടക്കമായി

ജിസാന്‍ - സമസ്ത ഇസ്‌ലാമിക് സെന്റര്‍ ജിസാന്‍ സോണല്‍ കമ്മിറ്റിക്ക് കീഴില്‍ ' റമദാന്‍ സംസ്‌കരണത്തിന്, ഖുര്‍ആന്‍ ഔന്നിത്യത്തിന്' എന്ന പ്രമേയത്തില്‍  ദ്വൈമാസ  റമദാന്‍ കാമ്പയിന് തുടക്കം കുറിച്ചു. വയനാട്, വാകേരി ശിഹാബ് തങ്ങള്‍ ഇസ്ലാമിക്് അക്കാദമിയുടെ പ്രചാരണാര്‍ത്ഥം ജിസാനില്‍ എത്തിയ സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ പ്രൗഢമായ സദസ്സില്‍ കാമ്പയിന്‍ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജിസാന്‍ എസ്.ഐ.സി സെന്‍ട്രല്‍  കമ്മറ്റി പ്രസി. മൂസല്‍ ഖാസിം അന്‍വരി അദ്ധ്യക്ഷനായിരുന്നു. വയനാട് ജില്ല എസ്.വൈ.എസ് സെക്രട്ടറി നാസര്‍ മുസ്ലിയാര്‍ പ്രമേയ പ്രഭാഷണം നടത്തി.
ഇസ്ലാമിക് അക്കാദമി സെക്രട്ടറി മുഹമ്മദ് ദാരിമി, കെ.എം.സി.സി നാഷണല്‍, കമ്മറ്റി സെക്രട്ടറി ഹാരിസ് കല്ലായി  ആശംസകള്‍ അര്‍പ്പിച്ചു.
ജിസാന്‍ വിഖായ ഹജ് വളണ്ടിയര്‍ ക്യാപ്റ്റന്‍ മുഹമ്മദലി വളമംഗലത്തിന് മെമെന്റോയും സര്‍ട്ടിഫിക്കറ്റും മാനു തങ്ങള്‍ കൈമാറി.
കാമ്പയിന്റെ ഭാഗമായി റമദാന്‍ മുന്നൊരുക്കം ,തര്‍ തീല്‍ ,ഖുര്‍ആന്‍ പ0ന സപര്യ ,ഫാമിലി പാഠ ശാല, എസ് ഐ സി ദിനാചരണം, തസ്‌കിയത്ത് ക്യാമ്പ്, ഇഫ്താര്‍ മീറ്റ്, ബദ്ര്‍ സ്മൃതി ,ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ് ലിസ്, ഈദ് ജല്‍സ ,ഖുര്‍ആന്‍ മുസാബഖ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.
അക്ബര്‍ പറപ്പൂര്‍, ജസ്മല്‍ വളമംഗലം,അനസ് ഒളവട്ടൂര്‍, ഷംസു ഔലാന്‍, അനസ് ചെമ്മാട്, ബാവ ഗൂഡല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എസ്.ഐ.സി നാഷണല്‍ കമ്മറ്റി അഡൈ്വസറി ബോര്‍ഡ് അംഗം ശംസു പൂക്കോട്ടൂര്‍ നന്ദിയും, സോണ്‍ കമ്മിറ്റി സെക്രട്ടറി പി.എ.സലാം പെരുമണ്ണ സ്വാഗതവും പറഞ്ഞു.

 


 എസ് ഐ സി ജിസാന്‍ സോണല്‍ സമ്മേളനം സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

 

Latest News