Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മക്കയിൽ പുതിയ ഹൈപ്പർമാർക്കറ്റുമായി അൽ വഫ ഗ്രൂപ്പ്

മക്ക- അൽ വഫാ  ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിന്റെ  പുതിയ ഹൈപ്പർമാർക്കറ്റ് മക്കയിൽ പ്രവർത്തനം തുടങ്ങി. വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ കീഴിലാണ് ഹൈപ്പർമാർക്കറ്റ് ജനങ്ങൾക്കായി തുറന്നു കൊടുത്തത്. പുതുതായി 50 ഓളം ഹൈപ്പർമാർക്കറ്റുകൾ  സൗദിയിൽ ആരംഭിക്കുമെന്ന്  മാനേജ്‌മെന്റ് അറിയിച്ചു.

കാക്കിയ, ഇബ്രാഹിം സ്ട്രീറ്റിലെ അൽവാഹ മാളിലാണ് മക്കാ റീജിയനിലെ അൽ വഫാ ഗ്രൂപ്പിന്റെ അൽ വഫാ ഹൈപ്പർമാർക്കറ്റ് തുറന്ന് പ്രവർത്തനം ആരംഭിച്ചത്. സമൂഹത്തിലെ വിവിധ തുറകളിൽ പെട്ട പ്രമുഖരുടെയും ഔദ്യോഗിക വ്യക്തിത്വങ്ങളുടെയും  സാന്നിധ്യത്തിൽ വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാൻ കെ.പി ബഷീർ ഉദ്ഘാടനം ചെയ്തു. സൗദിയുടെ വിഷൻ 2030 ബൃഹദ്പദ്ധതിക്കൊപ്പം അൽ വഫാ  ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് ഉണ്ടാകുമെന്നും, സ്വദേശി യുവാക്കൾക്കും യുവതികൾക്കും കൂടുതൽ ജോലി നൽകുക എന്ന ലക്ഷ്യം വെച്ച് സൗദിയുടെ വിവിധ ഭാഗങ്ങളിൽ വിഷൻ 2030 ഭാഗമായി 50 ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദി ഭരണാധികാരികളുടെ ദീർഘ വീക്ഷണം എടുത്ത് പറയേണ്ടതാണെന്നും സൗദി ഭരണാധികാരി സൽമാൻ രാജാവിനും  കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നന്ദി പറയുന്നതായും  കെ പി ബഷീർ പറഞ്ഞു. 

ഒരേ സമയം  1000 വാഹങ്ങൾക്ക്  പാർക്ക് ചെയ്യാവുന്ന, 75000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ, വിശാലമായ സൗകര്യത്തിലാണ് മക്കാ റീജിയണിലെ ആദ്യത്തെ അൽ വഫാ  ഹൈപ്പർമാർക്കറ്റ് തുറന്ന് പ്രവർത്തനം ആരംഭിച്ചതെന്ന് അൽ വഫാ  ഹൈപ്പർമാർക്കറ്റ് സി ഇ ഒ  അബ്ദുൽ നാസർ  പറഞ്ഞു.  പരിശുദ്ധ റമദാനോട് അനുബന്ധിച്ച് വൻ ഓഫറുകളാണ് രാജ്യത്തെ എല്ലാ അൽ വഫാ  ഹൈപ്പർമാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും  ഉപഭോക്താക്കൾക്ക് നൽകുന്നത്. ഹജ്ജ് ഉംറ തീർത്ഥാടകർക്ക് വേണ്ടി അവർക്ക് ആവശ്യമായ എല്ലാ സാധങ്ങളും ഒരു സ്ഥലത്ത് ലഭ്യമാക്കുന്നതിന് സിംഗിൾ  സ്‌പോട്  ഷോപ്പിംഗ്  സൊല്യൂഷൻ  എന്ന നിലക്ക്  'ഉംറ സൂക്ക്' എന്ന പേരിൽ പ്രത്യേക കൗണ്ടർ ഒരുക്കിയതായും മാനേജ്‌മെന്റ് വ്യക്തമാക്കി. 

സമൂഹത്തിലെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും  അഭിരുചിക്കനുസരിച്ച് എല്ലാ ഇലക്ട്രോണിക്, ഇലക്ട്രിക്, തുണിത്തരങ്ങൾ, ഫാഷൻ, ബേക്കറി, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, വെജിറ്റബിൾ  അടമുള്ള  എല്ലാം സാധനങ്ങളും പ്രത്യകിച്ചും ഇന്ത്യൻ പച്ചക്കറികളും തികച്ചും ന്യായവിലയിൽ ലഭിക്കുമെന്നും ഭാവിയിൽ ഉംറ ഹജ്ജ് തീർത്ഥാടകർ തീർത്ഥാടനത്തിന് പോകുന്നതിന് മുമ്പും തീർത്ഥാടനത്തിന് ശേഷം നാട്ടിലുള്ള   ബന്ധുമിത്രാദികൾക്ക് ഗിഫ്റ്റുകൾ വാങ്ങാനുള്ള  ഒരു ഹബ്ബായി മക്കയിലെ വഫാ ഹൈപ്പർമാർക്കറ്റ് മാറുമെന്നും  മാനേജ്മെന്റ് പ്രതിനിധികളായ അൽ വഫാ  ഗ്രൂപ്പ് സി ഇ ഒ  അബ്ദുൽ നാസർ, എച്ച്.ആർ  മാനേജർ ജലീൽ, ഓപ്പറേഷൻ  മാനേജർ ഫഹദ്, മാർക്കറ്റിംഗ്  മാനേജർ ഫഹദ് മെയോൻ എന്നിവർ വ്യക്തമാക്കി.  

ജിദ്ദയിലും  ദമ്മാമിലും, റിയാദിലും  അടക്കം  സൗദിയിൽ 2024  ഇൽ 10 ഓളം  പുതിയ അൽ വഫാ ഹൈപ്പർ മാർക്കറ്റുകളുടെ നിർമ്മാണം  നടന്നു  കൊണ്ടിരിക്കുകയാണ് എന്നും ലോകോത്തര ഉൽപ്പന്നങ്ങൾ ഏറ്റവും  മിതമായ  വിലക്ക്  ജനങ്ങളിൽ  എത്തിക്കുക  എന്നതാണ്  കമ്പനി  ലക്ഷ്യം വെക്കുന്നതെന്നും മാനേജ്‌മെന്റ് പറഞ്ഞു.

Tags

Latest News