ജിദ്ദ - വാഴയൂർ സർവീസ് ഫോറം സൗദി ചാപ്റ്റർ സെൻട്രൽ പ്രൊവിൻസ് കുടുംബ സംഗമവും മെമ്പർഷിപ്പ് വിതരണവും നടത്തി. ജനറൽ സെക്രട്ടറി ഷൗക്കത്തലി കോട്ട പുതുപ്പറമ്പത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ വാഴയൂർ അദ്ധ്യക്ഷനായിരുന്നു. വാഴയൂർ പഞ്ചായത്തിലെ മുഴുവൻ പ്രവാസികളെയും അവരുടെ കുടുംബാഗങ്ങൾക്ക് വേണ്ടിയും പ്രത്യേക പ്രവാസി ക്ഷേമ സമ്പർക്ക സംരഭംക വ്യക്തിത്വ ആരോഗ്യ വിദ്യാഭ്യാസ വികാസ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുമെന്ന് ഷൗക്കത്തലി കോട്ട പറഞ്ഞു.
ആദ്യത്തെ മെമ്പർഷിപ്പ് മനോജ് കാരാടിന് നൽകി.
റഷീദ് കക്കോവ്, റഹ്മത് ഇലാഹി തിരുത്തിയാട്, ബിജേഷ് അയിലാളത്ത് അരീക്കുന്ന്, മനോജ് ടി. എം കാരാട് എന്നിവർ സംസാരിച്ചു.
സെക്രട്ടറി രതീഷ് എം.ഇ കാരാട് സ്വഗതവും, വൈസ് പ്രസിഡന്റ് ടി.എം മനോജ് കാരാട് നന്ദിയും പറഞ്ഞു